ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2
Sep 14, 2024 06:32 AM | By PointViews Editr


                നായനാർ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് പി.ശശി. അതേ മന്ത്രിസഭയുടെ കാലത്ത് രണ്ട് വൻ അഴിമതിയാരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ ഒന്ന് ലാവലിൻ അഴിമതിയാണ്. രണ്ടാമത്തേത് ട്രാവൻകൂർ ടൈറ്റാനിയം കേസും. ലാവലിൻ ഇപ്പോഴും സുപ്രീകോടതിയിൽ തിയതി മാറ്റലുകളുടെ ജൂബിലിയും കഴിഞ്ഞ് ബാക്കിയുണ്ട്. ട്രാവൻകൂർ ടൈറ്റാനിയം മൂത്ത് മൂത്ത് കരിമണൽ കർത്തയുടെ വീട്ടുമുറ്റത്തും സിബിഐയുടെ പടിപ്പുരയിലുമായി നിൽക്കുന്നു. ആ ഭരണ കാലത്താണ് പിണറായി വിജയൻ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നത്. പിണറായി കറൻ്റ് വകുപ്പ് മന്ത്രിയായിരിക്കെയാണ് ലാവലിൻ കരാർ നടപ്പിലാക്കിയത്. പിന്നീട് എ.കെ.ആൻ്റണി മന്ത്രിസഭ വന്നു. ഒപ്പം ഐസ്ക്രീം പാർലർ കേസും. അന്ന് പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായിക്കഴിഞ്ഞിരുന്നു. അവിടെ തുടങ്ങുന്നു യുഡിഎഫ് ഘടകകക്ഷി നേതാവുമായുള്ള രഹസ്യ ബന്ധം. അക്കാലത്താണ് സിമി പ്രവർത്തകനും ലീഗ് പക്ഷക്കാരനുമായിരുന്ന കെ.ടി.ജലിൽ പിണറായിയുടെ പക്ഷത്ത് ചേക്കേറുന്നത്. ജലീൽ എന്തിനാണ് ലീഗ് വിട്ടത്? ലീഗിൻ്റെ രാഷ്ട്രീയ നിയന്ത്രണം പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കൈകളിലേക്ക് വീണു കിട്ടിയ കാലമായിരുന്നത്. അതിൻ്റെ യിടയിലാണ് ഐസ്ക്രീം പെൺവാണിഭ കേസ് ശക്തമായി ഉയരുന്നത്. സിമി പൂട്ടിക്കെട്ടുന്ന കാലവും അതായിരുന്നു. സിമി ആശയക്കാർക്ക് സുരക്ഷ സിപിഎം ആണെന്ന് തിരിച്ചറിഞ്ഞകാലത്ത് ആ സുരക്ഷ തേടിയാണ് ജലീൽ സിപിഎം തണലിലെത്തുന്നത്. പിന്നെ പിണറായി വളർന്നു. ജലീൽ വളർന്നു, കുഞ്ഞാലിക്കുട്ടി വളർന്നു, ഒടുവിൽ ഭരണം ഇടതുമുന്നണിയുടെ കയ്യിലെത്തി. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായി. അഴിമതി വിരുദ്ധ നിലപാടുകളുടെ ആചാര്യനെന്ന് ആരൊക്കെയോ വാഴ്ത്തിപ്പാടിയ അച്ചുതാനന്ദൻ ഭരണം തുടങ്ങിയത് ഇടുക്കിയുടെ കയ്യേറ്റ ഭൂമിയിലേക്ക് പൂച്ചകളെ വിട്ടാണ്. പക്ഷെ പണി പാളി. അപ്പഴേക്കും കേരളത്തിലെ സകലവിധ മാഫിയകളും കുത്തകകളും ബൂർഷ്വകളും മനം മാറി ചെങ്കൊടി പിടിച്ച് പിണറായിക്ക് പിന്നിൽ അണിനിരന്നിരുന്നു. പാർട്ടിക്ക് പണപ്പഞ്ഞം തകർന്ന് ധനികരായി മാറിയിരുന്നു. കമ്യൂണിസം ഒന്നാം തരം പ്രൊഫഷൻ ആക്കി മാറ്റിയവർ പൊതുനിരത്തിൽ മനസാക്ഷിയില്ലാതെ വിലസി തുടങ്ങി. ഭരണം അച്ചുതാനന്ദൻ്റെ കയ്യിൽ ആയിരുന്നെങ്കിലും നിയന്ത്രണം പിണറായിയുടെ കയ്യിലായിരുന്നു.

ആത്മമിത്രമായ കോടിയേരി ബാലകൃഷ്ണനെ ആഭ്യന്തര വകുപ്പ് മന്ത്രിയാക്കിയാണ് പിണറായി ഓപ്പറേഷൻ അച്ചു നടത്തിയത്. കോടിയേരിയെ കൂടെ നിർത്താൻ പിണറായി ചെയ്തത് കോടിയേരിയുടെ മക്കളെ ധനികരാക്കുക എന്ന വിദ്യയാണ്. അതിനായി പിണറായി സഹായിച്ചു. വൻ വ്യവസായികളെ വച്ച് കോടിയേരിയുടെ മക്കളെ ബഹുരാഷ്ട്ര കുത്തകകളാക്കി വളർത്തി. ഒപ്പം അവർക്ക് ചുറ്റും പ്രത്യേക മാനസികനിലയുള്ള ഒരു പറ്റം ആൾക്കാരെയും നിയോഗിച്ചു. അത് വിജയം കണ്ടു. സഹപ്രവർത്തകനായിരുന്ന കോടിയേരി വെറും ദാസനായി മാറുന്ന സ്ഥിതി വന്നു. ഒടുവിൽ ആ ഭരണ കാലവും കഴിഞ്ഞു. ഭരണം ഉമ്മൻ ചാണ്ടിയുടെ കരങ്ങളിലെത്തി. പ്രതീക്ഷിച്ചതിനേക്കാൾ ജനകീയനായിരുന്ന പുതിയ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ പിണറായിയുടെ സമനില തെറ്റിച്ചു. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ പഴയ ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസ് പൊക്കിക്കൊണ്ട് വരാൻ ശ്രമം തുടങ്ങി. എന്നാൽ ഈ അഴിമതിയുടെ മൂലാധാരം തിരഞ്ഞു ചെന്നാൽ അത് തൻ്റെ വലം കൈകളായ തിരുവനന്തപുരം ലോബിയുടെ തലയിൽ വീഴുമെന്ന് വ്യക്തമായതോടെ പിണറായി വിഷയം വല്ല പൊതുയോഗത്തിലും പ്രസംഗത്തിലും പ്രസ്താവന മാത്രമായി ചുരുക്കി. പക്ഷെ ട്രാവൻകൂർ ടൈറ്റാനിയത്തിൻ്റെ ഗുണം ഐസ്ക്രീം കേസിന് ഉപകാരപ്പെട്ടു എന്ന തിരിച്ചറിഞ്ഞ പിണറായി ലീഗിലെ സൗഹൃതങ്ങളെ നിലനിർത്തി പോന്നു. അതിനിടയിലാണ് സോളാർ ഊർജ്ജത്തിൻ്റെ മറവിൽ ഗണേശൻ്റെ കുടുംബം രണ്ടാം തവണയും പൊട്ടിത്തെറിച്ച് തുടങ്ങിയത്. വീണു കിട്ടിയ മുതലിനെ ഉമ്മൻ ചാണ്ടിയുടെ ആൾക്കൂട്ടങ്ങളുടെ കിടപ്പറയിൽ വരെ എത്തിക്കാൻ സിപിഎം പ്രചാരണ വിഭാഗത്തിന് സാധിച്ചു. എസ്എഫ്ഐക്കാരായിരുന്ന മാധ്യമ പ്രവർത്തകരെ സ്പോൺസർ ചെയ്ത് ഉമ്മൻ ചാണ്ടിക്കെതിരെ അശ്ശീല കഥകൾ പ്രചരിപ്പിക്കാൻ നിയോഗിച്ചു. ഉമ്മൻ ചാണ്ടിയേയും കരുത്തനായ കെ.എം.മാണിയേയും തകർക്കാൻ ഏത് നാലാംകിടകളേയും കിടപ്പുമുറി കഥാപാത്രങ്ങളാക്കാൻ ഗണേശനെയും ജോസുകുഞ്ഞിനെയും വച്ച് വല വീശി പിടിക്കാൻ പിണറായുടെ പാർട്ടി നേതൃത്വത്തിനായി.

അങ്ങനെ പിണറായിയുടെ കാർമികത്വത്തിൽ സകല സാമൂഹിക വിരുദ്ധ സംഘങ്ങളും ചേർന്ന് ഉമ്മൻ ചാണ്ടി എന്ന വിശുദ്ധ മനുഷ്യപുത്രനെ നാറ്റിച്ച് കുരിശിൽ തറച്ചു. കമ്യൂണിസമെന്ന ചവറ് ചീഞ്ഞ് നാറി ഇതിനിടയിൽ പിണറായിസമായി മാറി. ഇടതു മുന്നണി എന്നാൽ ഒരു യജമാനനും നിരവധി ദാസൻമാരും ഭിക്ഷക്കാരും നിറഞ്ഞ മുന്നണിയായി മാറുകയും ചെയ്തു. ഒടുവിൽ 2016 ആ ദുരന്തത്തെ ആഘോഷമായി കേരളത്തിലെ വിദ്യാസമുള്ള പമ്പരവിഡ്ഡികൾ ഏറ്റെടുത്തു. പിണറായി വിജയൻ മുഖ്യമന്ത്രിയായി. വലിയ വിപ്ലവ സങ്കൽപ്പങ്ങളൊക്കെ തള്ളി മറിച്ച് വന്ന പിണറായി വെറും വട്ടപ്പുജ്യമാണെന്ന് തിരിച്ചറിയാൻ അവസരം കൊടുക്കാത്ത വിധമുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങളും വാഴ്ത്തുപാട്ടുകളും ഒക്കെയായി പുകൾപെറ്റ ഇടതു വിപ്ലവനേതാക്കാൾ പാദസേവ തുടർന്നു. അതിനിടയിൽ പിണറായിയുടെ കുടുംബത്തിനകത്തും ചില മാറ്റങ്ങൾ ദൃശ്യമായി. ക്ലിഫ് ഹൗസിലേക്ക് ഒരു നിഴൽ ഒരതിഥിയായെത്തി. കേരളത്തിൻ്റെ കണ്ടക ശനിയുടെ ആരംഭലക്ഷണങ്ങളിൽ ആദ്യത്തേതായിരുന്നു ആ നിഴൽ.പിന്നീട് ഗതികെട്ട ജനത്തിൻ്റെ ദൃശ്യങ്ങൾ കണ്ടുതുടങ്ങി.. ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത വിധം ആഗതികേട് ചുമക്കുകയാണ് നാടിപ്പോഴും.

ഒടുവിൽ ശിവശങ്കരനും സ്വപ്നയ്ക്കും ഖുറാനും ഈന്തപ്പഴത്തിനും, ബിരിയാണി ചെമ്പിനും ഒപ്പം കെ.ടി.ജലീൽ എന്നൊരു മന്ത്രിയും സ്പീക്കറും വാർത്തയിൽ സ്ഥാനം പിടിച്ചു ഉമ്മൻ ചാണ്ടിയുടെ കിടപ്പറയിൽ ഒരു സ്ത്രീയുടെ കഥ എഴുതി വച്ച അതേ പിണറായിയുടെ ദുബായ് യാത്രയിൽ പോലും ഒരുവൾ ഒപ്പമുണ്ടെന്ന് കഥകൾ മാത്രമല്ല ഫോട്ടോയും വീഡിയോയും വരെ സാക്ഷി പറഞ്ഞു. ഒരു സ്ത്രീ ഒരിക്കൽ മാത്രം പൊതുവേദിയിൽ വച്ച് ഉമ്മൻ ചാണ്ടിയുടെ പുറകിൽ നിന്നു കൊണ്ട് കാതിൽ എന്തോ പറഞ്ഞുവെന്ന് പറഞ്ഞ് ആക്ഷേപിച്ച പിണറായിയുടെ പിന്നിൽ മാത്രമല്ല പല വശത്തും പലയിടത്തും വച്ച് കാതിൽ മാത്രമല്ല പല ഭാഗത്തും ക്ലിഫ് ഹൗസിലും വരെ ചെന്ന് കിന്നാരം പറഞ്ഞ കഥകൾ പുറത്തു വന്ന് തുടങ്ങി. ആ സ്വപ്ന കഥയിലെ ശിവശങ്കരനും പെൺകുട്ടിയുമെല്ലാം പറഞ്ഞ ചരിത്രം വച്ച് നോക്കിയാൽ ഏത് ഉളുപ്പില്ലാത്തവനും തലയിൽ മുണ്ടിട്ട് ഓടി രക്ഷപ്പെടും.പക്ഷെ കരുത്തനായ പിണറായി ഒരു നാണവുമില്ലാതെ ധൈര്യസമേതം ആ ചരിത്ര സത്യങ്ങളെ ചുമന്നു . അപ്പോഴും വീരസ്യം വിളമ്പുകാരും കാല് നക്കികളും കൂട്ടിക്കൊടുപ്പുകാരും ഒരുളുപ്പുമില്ലാതെ കീ ജെയ് തുടർന്നു. പക്ഷെ അതിനിടയിൽ പിണറായിയുടെ ഇടനിലക്കാരനോ സഹ പ്രവർത്തകനോ ഒക്കെയായി അന്ന ജലീലിൻ്റ വിക്കറ്റ് തെറിച്ചു. വിദ്യഭ്യാസത്തിൻ്റെ നിലവാരം ഒന്നുമില്ലാത്ത ഉന്നത വിദ്യഭ്യസ മന്ത്രിയായി വാണിരുന്ന ജലീൽ, സ്വപ്നത്തിൻ്റെ കയത്തിൽ പെട്ട് പുറത്തായി. അന്ന് ഉയർന്ന ആരോപണങ്ങളിലും ഇന്ന് ജലീൽ ഉയർത്തുന്ന ആരോപണങ്ങളിലും പ്രധാനപ്പെട്ട ചില വാക്കുകൾ ഉണ്ട്. ഒന്ന് സ്വർണ്ണം, രണ്ട് കള്ളക്കടത്ത്, മൂന്ന് രാജ്യ വിരുദ്ധ പ്രവർത്തനം. നാല് അഴിമതി.

ഇതിലെല്ലാം ആരോപണ വിധേയരായവരിൽ പ്രമുഖരിൽ ഒന്നാമൻ മുഖ്യമന്ത്രിയായിരുന്ന വിജയനും രണ്ടാമത്തെയാൾ ജലീലുമാണ്. ജലീൽ അധികവും ഇറക്കുമതി ചെയ്തത് ഒരു പുസ്തകമാണ്. ഖുർആൻ. ദൈവീക ഗ്രന്ഥമെന്ന് ജലീൽ വിശ്വസിച്ചിരുന്ന ആ ഗ്രന്ഥത്തിന് പക്ഷെ ജലീലിനെ രക്ഷിക്കാനായില്ല. അതുക്കും മുൻപേ സീനിൽ നിന്ന് പുറത്തായി ജലീൽ. പക്ഷെ ജലീലിനെ സീനിൽ നിന്ന് തമസ്കരിക്കാൻ യുഡിഎഫ് ഘടകകക്ഷി നേതാവും ഒരു നിര വ്യവസായികളും എത്തിയിരുന്നു. ഒടുവിൽ ശിവശങ്കരനും സ്വപ്നയും അഴികൾ എണ്ണിയപ്പോൾ ബാക്കിയുള്ളവരെല്ലാം സുരക്ഷിതരായി. ജലീലിനെതിരെ ഒന്നും മിണ്ടാതെയുഡിഎഫിലെ കുഞ്ഞാപ്പ മൗനം പാലിച്ചു. കോൺഗ്രസിനെ മിണ്ടാതെ തടസ്സപ്പെടുത്താനും ലീഗിലെ വേണ്ടപ്പെട്ടവർക്കായി. ഗതികേട് കൊണ്ട് വലഞ്ഞ കോൺഗ്രസ് നട്ടം തിരിഞ്ഞപ്പോൾ മറ്റൊരു തിരക്കഥ വികസിച്ചു വരികയായിരുന്നു. ഇടതു മുന്നണിയിൽ തുടങ്ങി ലീഗിലേക്ക് വ്യാപിച്ച ആ നീക്കത്തെ പിണറായി പകുതി സ്വാഗതം ചെയ്തു. ബാക്കി പകുതി ഭീതിയായി സ്വയം ഉള്ളിൽ സൂക്ഷിച്ചു. അപ്പോഴാണ് കോടിയേരി വിടവാങ്ങിയത്. തെരുവിൽ നാണംകെടുത്തപ്പെട്ട കോടിയേരിയുടെ മക്കൾ പുതിയ മാന്യമായ പാതയിലേക്ക് തിരിഞ്ഞു. അതോടെ പാർട്ടിയും ഭരണവും എല്ലാം പിണറായിലേക്ക് ചുരുങ്ങി. ഈ ബഹളത്തിനിടയിൽ സർക്കാർ മാറി. രണ്ടാമതും പിണറായി വന്നപ്പോൾ മന്ത്രിസഭയിലേക്ക് വീട്ടിൽ നിന്നൊരാളേ കൂടെ കൂട്ടി. കൂട്ടാനും കാരണമുണ്ട്, വരാനും കാരണമുണ്ട്. കമ്യൂണിസത്തിൻ്റെ കേരളത്തിലെ കമ്യൂണിസത്തിൻ്റെ മറവിൽ വളർന്ന ഇത്തിൾ കണ്ണികൾ പിടിമുറുക്കാൻ തുടങ്ങി. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മന്ത്രി സ്ഥാനം വീണ്ടും കിട്ടുമെന്ന ജലീലിൻ്റെ മോഹം അസ്തമിച്ചു. കാരണം പിണറായി വൺ ടൈം യൂസ് കഴിഞ്ഞാൽ വലിച്ചെറിയാത്തതായി ഒന്നുമില്ല. പക്ഷെ പിണറായിക്ക് പാതി പിഴച്ചു.'

ഇതിനിടയിൽ ആഫ്രിക്കയോളം വളർന്ന അൻവർ ചില്ലറ കലാപരിപാടികളുമായി റിസോർട്ട്, പാർക്ക്, ഭൂമി കേസ്, മറുനാടൻ ഒതുക്കൽ, ആഫ്രിക്കൻ ഖനി ഒക്കെയായി ചീറി നടപ്പായിരുന്നു. മറുനാടൻ ഷാജനെ വെറുതെ കടിച്ച് പല്ല് നഷ്ടപ്പെട്ടു. വളിപ്പ് പറയുന്നതിൽ ഇടുക്കി മണിയെ കടത്തിവെട്ടി എന്തു തൊട്ടിത്തരവും പറയുന്ന നിലയിലേക്കെത്തി. ഒരു വിധം പോകുന്നതിനിടയിലാണ് ഇൻ്റർ മുന്നണി ബന്ധത്തിലൂടെ പുതിയ സഖ്യത്തിന് തുടക്കം കുറിച്ചത്.


ഇതിനിടയിൽ എൻ ഡി എഫ് നിരോധിക്കപ്പെട്ടു. ലീഗിന് ബദലായി വളർന്നവർ പെട്ടെന്ന് തണുത്തു.2047ൽ ശരിഅ നിയമം നടപ്പിലാക്കാൻ അവിലും മലരും കുന്തിരിക്കവുമായി ഇറങ്ങിയവർ ജാമ്യം എന്ന വാക്ക് പോലും കേൾക്കാത്ത അജ്ഞാത ജയിലുകളിലായി. ഇതോടെ ലീഗ് വീണ്ടും സജീവമായി. ബന്ധം വലുതായി. രാഷ്ട്രീയ നേതൃത്വവും ഭരണവും പിടിക്കാൻ മോഹമുദിച്ച 2 പേർ ഒരേ സമയം കണക്കുകളിൽ കണ്ണോടിച്ചു. 2047വരെയൊന്നും കാത്തിരിക്കാതെ 2024 ൽ തന്നെ ഭരണം പിടിക്കാൻ നീക്കം തുടങ്ങി. വെടക്കാക്കി തനിക്കാക്കുന്ന പിണറായിയെ തന്നെ അതിനും കൂട്ട് കൂട്ടി.

A time when Sasi was not alive. When the manifesto expires – 2

Related Stories
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
മാനിഫെസ്റ്റോ  മായുമ്പോൾ

Sep 11, 2024 09:53 PM

മാനിഫെസ്റ്റോ മായുമ്പോൾ

മാനിഫെസ്റ്റോ മായുമ്പോൾ,എംഎൽഎ നടത്തിയത് ഒരു വൻ വിപ്ലവമായിരുന്നു, : ഒരു മരം മുറിച്ചതിൻ്റെ പേരിൽ ചുവന്ന കുടയും പിടിച്ച് സമരം, ഇത് പറയു ന്നതു...

Read More >>
സിമിയുടെ ആർത്തിയും  ചാനൽ കുഞ്ഞിൻ്റെ പരവേശവും.

Sep 4, 2024 11:22 AM

സിമിയുടെ ആർത്തിയും ചാനൽ കുഞ്ഞിൻ്റെ പരവേശവും.

ഓപ്പറേഷൻ സിമി ബെൽ പാളി, സിമിയുടെ ആർത്തിയും,ചാനൽ കുഞ്ഞിൻ്റെ...

Read More >>
സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

Sep 2, 2024 02:48 PM

സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

അൻവർ പോരാടുന്ന എന്തിന് വേണ്ടി? ,സിപിഎം ൽ നടക്കുന്നത് അധികാരക്കളി.,...

Read More >>
തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

Sep 1, 2024 08:08 PM

തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

ഏഴ് ചോദ്യങ്ങൾ,അവയുടെ ഉത്തരം,ഹേമകമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങൾ,എത്ര കാലമായിട്ട് അക്കാര്യം...

Read More >>
Top Stories